പാലക്കാട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയ കുട്ടികള്‍ കീ തിരിച്ചതോടെയാണ് അപകടം ഉണ്ടായത്. 

New Update
images(1038)

പാലക്കാട്: മാരുതി 800 കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. 

Advertisment

പാലക്കാട് അത്തിക്കോട് സ്വദേശി മാര്‍ട്ടീന്‍ മക്കളായ അലീന, ആല്‍ഫിന്‍, എന്‍മി എന്നിവര്‍ക്കാണ് പരിക്കേറ്റത്


ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയ കുട്ടികള്‍ കീ തിരിച്ചതോടെയാണ് അപകടം ഉണ്ടായത്. 


ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Advertisment