New Update
/sathyam/media/media_files/2025/07/12/1001094286-2025-07-12-10-26-59.webp)
പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവഗുരുതരമായി തുടരുന്നു.
Advertisment
90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികളുടെ അമ്മ എൽസിയ്ക്ക് 85 ശതമാനത്തിലേറെ പൊള്ളലുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ കുടുംബത്തിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തും. കാലപ്പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us