സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചു

മരണപ്പെട്ടയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

New Update
images(919) AI nipah

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചു.

Advertisment

പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. 


മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്.  


ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെട്ടയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Advertisment