സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. മുതിർന്ന നേതാവ് കെ. ഇ.ഇസ്മായിൽ ചികിത്സക്ക് പോയി

പാർട്ടി അംഗത്വമില്ലാത്തതിനാൽ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല

New Update
CPI

പാലക്കാട്: കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവുമാണ് ഇന്ന് നടക്കുക. നാളയും മറ്റന്നാളുമാണ് പ്രതിനിധി സമ്മേളനം.

Advertisment

സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ മുതിർന്ന നേതാവ് കെ. ഇ.ഇസ്മായിൽ ചികിത്സക്ക് പോയി. പാർട്ടി അംഗത്വമില്ലാത്തതിനാൽ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഇസ്മായിലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

സ്വന്തം നാട്ടിൽ സിപിഐ സമ്മേളനം നടക്കുമ്പോഴും അതിൽ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥ വന്നതോടെയാണ് കെ.ഇ.ഇസ്മായിൽ ചികിത്സക്ക് പോയത്. കെ.ഇ.ഇസ്മായിലിന് മെമ്പർഷിപ്പ് പുതുക്കി നൽകേണ്ടതില്ലെന്നാണ് സിപിഐ പാലക്കാട് ജില്ലാ കമ്മറ്റിയുടെ തീരുമാനം.

Advertisment