New Update
/sathyam/media/media_files/2025/04/04/EQwQry3Mv8I5I6qgXiHq.jpg)
പാലക്കാട്: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി.
Advertisment
മണ്ണാർക്കാട് താലൂക്കിൽ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കും. വർക്ക് ഫ്രം ഹോം പറ്റാത്ത ജോലിയിൽ ഉള്ളവർക്ക് പ്രത്യേക അവധി നൽകും.
നിപ ബാധിച്ച നാട്ടുകൽ സ്വദേശിയായ യുവതിയും ചങ്ങലീരി സ്വദേശിയായ 32 കാരനായ യുവാവും ചികിത്സയിലാണ്.
ജില്ലയിൽ 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. 32 പേർ ഹൈയസ്റ്റ് റിസ്‌ക്ക് വിഭാഗത്തിലും 111 പേർ ഹൈറിസ്‌ക് വിഭാഗത്തിലുമായി നിരീക്ഷണത്തിലാണ്.
കണ്ടെയ്‌മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം പൂർണ്ണമായി ഓൺലൈൻ വഴിയാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us