നേഘയുടെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. 

New Update
images(1365)

പാലക്കാട്: പാലക്കാട് കണ്ണമ്പ്രയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഘ (24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

തൃശൂർ മെ‍ഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ നേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. 


ഇന്നലെ രാത്രി 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഘയെ കണ്ടത്. ഭർത്താവും രണ്ടര വയസുള്ള മകൾ അലൈനയ്ക്കുമൊപ്പം രാത്രി നേഘ മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. 


കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഘയെ കണ്ടതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. 

നേഘയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ആറു വർഷം മുമ്പാണ് കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.

Advertisment