പാലക്കാട്: മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കേസ് എടുത്തു.
കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിളായ നാലുപേര്‍ക്ക് എതിരെയാണ് മണ്ണാര്‍ക്കാട് പൊലീസ് കേസ് എടുത്തത്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് കേസ്.
സംഭവത്തില്‍ മുഹമ്മദ് സലാം, മുഹമ്മദ് ഇജ്‌ലാല്‍, അതുല്‍ സമാന്‍, സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കോളജിലെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും കേസ് എടുത്തു. പ്രതികള്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് എഫ് ഐ ആര്‍.
രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ മിന്‍ഹാജിനെ റാഗ് ചെയ്‌തെന്നാണ് പരാതി.
ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടന്‍സ് ഇടാന്‍ പറഞ്ഞുകൊണ്ട് മിന്‍ഹാജിനെ മര്‍ദിക്കുകയായിരുന്നു. കേസെടുത്ത മൂന്നു പേരെ കോളജ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.