ലേബര്‍ റൂമടക്കം ചോരുന്നു ; പാലക്കാട്ടെ മാതൃ-ശിശു ആശുപത്രി ചോര്‍ന്നൊലിക്കുന്നു

ജില്ലയില്‍ ഏറ്റവും അധികം പ്രസവം നടക്കുന്ന ആശുപത്രിയാണിത്.

New Update
1001125005

പാലക്കാട്: പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ചോര്‍ന്ന് ഒലിക്കുന്നു.

Advertisment

ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്,ആന്റിനേറ്റര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ചോര്‍ച്ച.

ജില്ലയില്‍ ഏറ്റവും അധികം പ്രസവം നടക്കുന്ന ആശുപത്രിയാണിത്.

എന്നാല്‍ മഴ പെയ്താല്‍ ലേബര്‍ റൂം ചോര്‍ന്ന് ഒലിക്കും.

ആന്റിനേറ്റല്‍ വാര്‍ഡില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് രോഗികളെ വാര്‍ഡിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി.

കെട്ടിടത്തില്‍ ഷീറ്റിട്ടാല്‍ ചോര്‍ച്ചക്ക് പരിഹാരം കാണാന്‍ കഴിയും.

ആശുപത്രി വികസന സമിതി അംഗങ്ങള്‍ മഴയുടെ തുടക്കത്തില്‍ തന്നെ വിഷയം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

 എത്രയും വേഗം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഗര്‍ഭിണികള്‍ തറയില്‍ വീണോ മറ്റോ അപകടങ്ങള്‍ സംഭവിക്കാമെന്ന് ആശുപത്രി വികസന സമിതി ചൂണ്ടിക്കാട്ടി.

Advertisment