/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്രയോ കാലമായി തുടങ്ങിയിട്ടെന്നും ആരോപണമുന്നയിക്കുന്നവർ നിയമപരമായി നീങ്ങുന്നതാണ് മാന്യതയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്ന അവസ്ഥയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
തനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ പതിവാണെന്ന് പറഞ്ഞ രാഹുല്‍ നിയമ വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നും ചോദിച്ചു.
ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോ?
മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്ര കാലമായി തുടങ്ങിയിട്ട്. ഓരോ മാസവും ഓരോ കാര്യങ്ങൾ പറയുന്നുവെന്നും രാഹുല്‍ പറഞ്ഞു.