പാലക്കാട്: മണ്ണാർക്കാട് സുഹൃത്തിനൊപ്പം നെല്ലിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പുല്ലിശേരി സ്രാമ്പിക്കൽ മുഹമ്മദ് അശ്ഫിൻ (18) ആണ് മരിച്ചത്.
മുക്കണ്ണത്ത് തിങ്കൾ രാവിലെ ഒമ്പതോടെയാണ് അപകടം. സുഹൃത്ത് ജോവാനൊപ്പമാണ് അശ്ഫിൻ പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ വിദ്യാർഥികളെ പുഴയിൽനിന്ന് കരയ്ക്കെത്തിച്ചത്. തുടർന്ന് മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അശ്ഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ്. തിങ്കൾ വൈകീട്ട് ഖബറടക്കം നടത്തി. ബാപ്പ: അയ്യൂബ്. ഉമ്മ:ഫരീദ.