തച്ചമ്പാറ തെക്കുംപുറത്ത് മരം മുറിക്കാൻ കയറി മരത്തിൽ കുടുങ്ങിയ ഇടക്കുർശി സ്വദേശി മരിച്ചു

New Update
obit benny paul

തച്ചമ്പാറ: വ്യാഴാഴ്ച മുതുകുറുശ്ശി തെക്കുംപുറത്ത് മരം മുറിക്കാൻ മരത്തിന് മുകളിൽ കയറി മരത്തിൽ കുടുങ്ങിയ ആൾ മരണപ്പെട്ടു.ഇടക്കുറുശ്ശി നെല്ലിക്കുന്ന് സ്വദേശി ബെന്നി പോൾ (രാജു - 59) ആണ് മരണപ്പെട്ടത്.

Advertisment

ഏകദേശം ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങി കിടക്കുകയും പിന്നീട് മണ്ണാർക്കാട് നിന്നും അഗ്നിശമന സേന എത്തുകയും സേന ലാഡർ ഉപയോഗിച്ച് മുകളിലെത്തി നെറ്റിൽ താഴെയിറക്കി ആംബുലൻസിൽ കയറ്റി തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തിരുന്നു.

പിന്നീട് ചികിത്സയ്ക്കായി പാലക്കാട് കൊണ്ടുപോവുകയും ചെയ്തിരുന്നു. മണ്ണാർക്കാട് നിലയത്തിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷിന്റു, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാഖിൽ, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ  ശ്രീജേഷ്, സുജീഷ്, അഖിൽ എന്നിവരുള്‍പ്പെട്ട സംഘമാണ് മരത്തിൽ നിന്നും ബെന്നി പോളിനെ താഴേക്കിറക്കിയത്.

Advertisment