New Update
/sathyam/media/media_files/2025/05/24/kcWpz5MuPPFPu6TmpbGI.jpg)
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. നൂറണി സ്വദേശി കിരൺ എന്നയാളാണ് അറസ്റ്റിലായത്. നാല് സ്ത്രീകൾ പാലക്കാട് നിന്നും-കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് മർദനത്തിനിരയായത്.
Advertisment
15 വയസുഉള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാൾ സ്ത്രീകളെ മർദിച്ചത്. സ്ത്രീകളെ ആക്രമിക്കൽ, പൊതു സ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
48 വയസുകാരനായ കിരൺ റിമാൻ്റിലാണ്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us