New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
പാലക്കാട്: മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം അഞ്ജാതവാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മുണ്ടൂര്‍ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്.
Advertisment
അപകടമുണ്ടാക്കിയ വാഹനത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്.
പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. റോഡ് സൈഡിലൂടെ നടന്നുപോയ കണ്ണനെ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കണ്ണനെ കണ്ടിട്ടും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us