New Update
/sathyam/media/media_files/2025/08/05/images1640-2025-08-05-19-55-24.jpg)
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ ജനവാസ മേഖലയിൽ പുലയിറങ്ങി. പ്രദേശവാസിയായ നിസാമിന്റെ വീട്ടുമുറ്റത്താണ് പുലിയെകണ്ടത്. സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
Advertisment
നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിരുന്നു. മേഖലയിൽ കടുവയെ കണ്ടതായും നാട്ടുകാർ പറഞ്ഞിരുന്നു.
നായയെ പിടിക്കാനെത്തിയതാണ് പുലിയെന്നാണ് സംശയം.
തെരുവുനായ്ക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും പ്രദേശത്ത് നിരന്തരമായി പുലിയിറങ്ങുന്നതും പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us