/sathyam/media/media_files/2025/01/09/Xz2vsO2wH4nlgmpeWbsa.jpg)
പാലക്കാട്: പാലക്കാട് ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നായി 72.35 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ചുപേര്‍ അറസ്റ്റിലായി.
ഗോപാലപുരം, വണ്ണാമട, വണ്ടിത്താവളം ഭാഗങ്ങളില്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പൊള്ളാച്ചിയില്‍ നിന്നും വന്ന കാര്‍ ഗോപാലപുരത്തു വെച്ച് പരിശോധിച്ചപ്പോഴാണ് 66.08 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശികളായ നാലു പേര്‍ പിടിയിലാകുന്നത്.
പാലക്കാട് നൂറണി ചടനാംകുരിശി മുഹമ്മദ് അന്‍വര്‍ (37), കുനിശ്ശേരി തൃപ്പാളൂര്‍ പുല്ലോട് വിജയകൃഷ്ണന്‍ (34) , നൂറണി വെണ്ണക്കര ഫിറോസ് (39), നൂറണി പുതുപ്പള്ളി തെരുവ് കുറ്റിയാനി പറമ്പില്‍ വീട്ടില്‍ മന്‍സൂര്‍ അലി (25) എന്നിവരാണ് പിടിയിലായത്.
വണ്ണാമടയില്‍ നടത്തിയ വാഹന പരിശോധനയില്‍ 6.28 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിലായി.
മലപ്പുറം അടവനാട് കരിപ്പാല്‍ വെട്ടിച്ചിറ ചൊള്ളത്തുപുരം നജീബാണ്(38) പിടിയിലായത്.
വണ്ടിത്താവളം അയപ്പന്‍കാവ് കൈതറവില്‍ ഉപേക്ഷിച്ച നിലയില്‍ 0.35 മില്ലിഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us