New Update
/sathyam/media/media_files/2025/08/18/images-1280-x-960-px115-2025-08-18-17-28-34.jpg)
പാലക്കാട്: പ്രണയം നിരസിച്ച വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ രണ്ട് പേർ പിടിൽ.
Advertisment
പാലക്കാട് കുത്തന്നൂരിലാണ് രണ്ടു യുവാക്കൾ ചേർന്ന് പ്രണയ വൈരാഗ്യത്തിൽ അക്രമം നടത്തിയത്.
കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്.
പെൺകുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത്.
പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായി. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴൽമന്ദം പൊലീസ് വ്യക്തമാക്കി.