New Update
/sathyam/media/media_files/HsiTEwaAmuUn55pK7ZVC.jpg)
പാലക്കട്: കനത്ത മഴയിൽ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്.
Advertisment
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം ഉണ്ടായത്. അപകട സമയത്ത് വീട്ടിൽ ചന്ദ്രൻ നായരുടെ ഭാര്യ ജാനകി മാത്രമാണ് ഉണ്ടായിരുന്നത്.
ചുമർ ഇടിഞ്ഞുവീഴുന്ന സമയം അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ 10000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.