പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനം. പടക്കം പൊട്ടിത്തെറിക്കുന്നതിനിടെ പത്തു വയസ്സുകാരന് പരിക്കേറ്റു

കുട്ടിക്ക് സ്കൂൾ പരിസരത്ത് നിന്ന് ലഭിച്ച പടക്കം വലിച്ചെറിയുന്നതിനിടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്.

New Update
panni padakkam

പാലക്കാട്: പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം. പടക്കം പൊട്ടിത്തെറിക്കുന്നതിനിടെ പത്തു വയസ്സുകാരന് പരിക്കേറ്റു. നാരായണൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. 

Advertisment

കുട്ടിക്ക് സ്കൂൾ പരിസരത്ത് നിന്ന് ലഭിച്ച പടക്കം വലിച്ചെറിയുന്നതിനിടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്.

ശബ്ദംകേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സ്കൂൾ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. 

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനം. പടക്കം പൊട്ടിത്തെറിക്കുന്നതിനിടെ പത്തു വയസ്സുകാരന് പരിക്കേറ്റുബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment