യുവനടിയുടെ വെളിപ്പെടുത്തൽ. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

യുവനടിയുടെ വെളിപ്പെടുത്തലിൽ ആരോപണ വിധേയമായ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പാലക്കാട് എംഎല്‍എ ഓഫീസിലേയേക്ക് മാര്‍ച്ച് നടത്തിയത്. 

New Update
images (1280 x 960 px)(190)

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. 

Advertisment

യുവനടിയുടെ വെളിപ്പെടുത്തലിൽ ആരോപണ വിധേയമായ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പാലക്കാട് എംഎല്‍എ ഓഫീസിലേയേക്ക് മാര്‍ച്ച് നടത്തി. 


എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.


യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.

പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു.

Advertisment