ഗുരുതര ആരോപണങ്ങൾ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ മാങ്കൂട്ടതിൽ എംഎൽഎയെ ഒഴിവാക്കി

രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം.

New Update
rahul mankootathil

പാലക്കാട്: ഗുരുതര ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചതിനു പിന്നാലെ പൊതു പരിപാടിയിൽ നിന്നും രാഹുൽ മാങ്കൂട്ടതിൽ എംഎൽഎയെ ഒഴിവാക്കി പാലക്കാട് ന​ഗരസഭ. 

Advertisment

പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി.


രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം.


നഗരസഭയുടെ നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

Advertisment