/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
പാലക്കാട്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെണ്‍കുട്ടികളുടെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി നടപടികള്‍ക്ക് വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാംഗത്വം തല്‍ക്കാലം നിലനിര്‍ത്താനായത് യുഡിഎഫിന്‍റെ ഉപതെരഞ്ഞെടുപ്പ് ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ്.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വച്ചാല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തി പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനെ അലട്ടിയത്.
അങ്ങനെ വന്നാല്‍ ഒരു നിയമസഭയുടെ കാലാവധിയില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരു മണ്ഡലം സാക്ഷിയാകുന്ന ചരിത്രത്തിനായിരിക്കും പാലക്കാട് സാക്ഷ്യം വഹിക്കേണ്ടി വരിക.
അങ്ങനെ വന്നാല്‍ രണ്ട് അനാവശ്യ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണക്കാരായ കോണ്‍ഗ്രസിനും യുഡിഎഫിനും ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടി വരും.
നിലവിലെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇത് കനത്ത തിരിച്ചടി ആകും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാനുള്ള സാധ്യതയാണ് പാലക്കാടുള്ളത്.
അത് മുന്നണിക്ക് താങ്ങാനാകില്ല. അതിനാലാണ് രാഹുലിന്‍റെ രാജി ഒഴിവാക്കി പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷനില്‍ നടപടി ഒതുക്കിയത്.
അതേസമയം, നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ജൂണ്‍ 15 കണക്കാക്കിയാല്‍, ഡിസംബര്‍ 15ന് ശേഷമാണ് രാജിയെങ്കില്‍ 6 മാസത്തിനുള്ളില്‍ ഒരുപതെരഞ്ഞെടുപ്പിന് പിന്നെ സാധ്യതയില്ല.
അതിനാല്‍ തന്നെ ഡിസംബറിന് ശേഷം വീണ്ടും രാഹുലിനെതിരെ ആരോപണം ഉയര്‍ന്നാല്‍ രാഹുലിന്‍റെ രാജി അനിവാര്യമാകുകയും ചെയ്യും.
നിലവിലെ സാഹചര്യത്തില്‍ 'ഇടപാടുകാര്‍' ഏറെ ഉള്ളതിനാല്‍ ആരോപണങ്ങള്‍ ഇനിയും ഉണ്ടാകാനും രാജിക്കുമുള്ള സാധ്യത ഏറെയാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.