/sathyam/media/media_files/2025/08/27/c-krishnakumar-2025-08-27-11-05-27.jpg)
പാലക്കാട്: തനിക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട പരാതിയാണെന്നാണ് കൃഷ്ണകുമാർ നൽകുന്ന വിശദീകരണം.
നേരത്തെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ യുവതി പീഡനാരോപണം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ കോടതി ഇത് തള്ളിയെന്നുമാണ് കൃഷ്ണകുമാർ ആദ്യം പറഞ്ഞത്.
എന്നാൽ പിന്നീട് ചോദ്യങ്ങൾക്ക് പിന്നാലെ പൊലീസ് പരാതി അന്വേഷിച്ച് തള്ളിയതാണെന്നും അതുകൊണ്ട് കോടതിയിലെത്തിയില്ലെന്നും പറഞ്ഞ് കൃഷ്ണകുമാർ മലക്കം മറിഞ്ഞു.
പാർട്ടിയിൽ പലർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന യുവതിയുടെ ആരോപണത്തിന് മറുപടിയായി കഴമ്പുണ്ടെന്ന് തോന്നിയ പരാതിയിൽ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അത്തരത്തിലൊരു പരാതിയിലാണ് സന്ദീപ് വാര്യരെ മാറ്റി നിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി നേതൃത്വം വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും, അങ്ങനെയുണ്ടായാൽ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ തനിക്ക് സാധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന നേതൃത്വത്തിന് സത്യമറിയാമെന്നും കാര്യങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്തിയി രുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന അസുരവിത്ത് പുറത്ത് പോയെന്നും അയാളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പീഡന പരാതിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കൃഷ്ണകുമാറിന് സാധിച്ചില്ല.