New Update
/sathyam/media/media_files/2025/08/27/images-1280-x-960-px323-2025-08-27-23-16-05.jpg)
പാലക്കാട്: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.
Advertisment
കല്ലന്‍പാറയിലെ വനമേഖലയില്‍ ഒരു ഫ്ലാഷ്ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായുള്ള സംശയം രൂപപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഇവരുടെ വാഹനം മലയുടെ അടിഭാഗത്തുണ്ടായിരുന്നു. ഈ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വനമേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നത്. വൈകുന്നേരമായിരിക്കാം ഇവര്‍ മലയില്‍ കയറിയിട്ടുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.