/sathyam/media/media_files/2025/08/29/sandeep-warrier-2025-08-29-16-57-25.jpg)
പാലക്കാട്: സി.കൃഷ്ണകുമാർ തുടർച്ചയായി നുണ പറയുന്നുവെന്ന ആരോപണവുമായി സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലടക്കം കള്ളം പറഞ്ഞിരിക്കുന്നു.
അഞ്ച് തെരഞ്ഞെടുപ്പുകളിൽ കള്ളം പറഞ്ഞതായും ക്രിമിനൽ കുറ്റമാണ് കൃഷ്ണകുമാർ ചെയ്തതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
ജിഎസ്ടി കമ്പനികളുമായി ബന്ധപ്പെട്ടെ ബാധ്യതയില്ലെന്ന് പറഞ്ഞിരുന്നുവെന്നും. കമ്പനികളുമായി കരാർ ഇല്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകി. കമ്പനികളിൽ ഷെയർ ഇല്ലെന്ന് കള്ളം പറഞ്ഞു.
കൃഷ്ണകുമാറിന്റെ കമ്പനിക്ക് ജിഎസ്ടി അടക്കാൻ ഉണ്ടെന്ന് ജിഎസ്ടി വകുപ്പ് കത്ത് നൽകിയിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇലക്ഷൻ കമ്മീഷന് മുന്നിൽ പരാതി വന്നിരുന്നോയെന്നും പരാതിക്കാരുടെ മൊഴി എടുത്തിരുന്നോ എന്നും സന്ദീപ് ചോദിച്ചു. ബിജെപി കേന്ദ്ര നേതൃത്വം വർഷങ്ങൾക്കുമുമ്പ് കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം തീരുമാനിച്ചിരുന്നു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ കൂട്ട് നിന്നോ എന്നകാര്യത്തിൽ താൻ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപിയുടെ മറ്റ് നേതാക്കൾക്ക് എതിരെയും പീഡന പരാതിയുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.