/sathyam/media/media_files/2025/08/23/train-untitled-2025-08-23-09-47-04.jpg)
പാലക്കാട്: ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.
ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന ജംഗ്ഷൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ സർവീസ് നടത്തും.
2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്‌ന ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്.
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത് ട്രെയിൻ നമ്പർ 06010 എക്സ്പ്രസ് സ്‌പെഷ്യൽ 2025 സെപ്റ്റംബർ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
വില്ലുപുരം ജംഗ്ഷൻ - ഉദ്‌ന ജംഗ്ഷൻ ട്രെയിൻ നമ്പർ 06159 എക്സ്പ്രസ് 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്‌ന ജംഗ്ഷനിൽ എത്തിച്ചേരും.