സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി

നേരത്തെ തന്നെ ഇയാൾ സിപിഎമ്മിൽ ചേർന്നിരുന്നു. ഇതിനെ തുടർന്ന് കൂടിയാണ് ഡിസിസിയിൽ നിന്ന് പുറത്താക്കിയത്.

New Update
photos(119)

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി. പാലക്കാട് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റിയാസിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. 

Advertisment

റിയാസിനെ കോൺഗ്രസിൻ്റെ പ്രഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് റിയാസിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. 

എന്നാൽ നേരത്തെ തന്നെ ഇയാൾ സിപിഎമ്മിൽ ചേർന്നിരുന്നു. ഇതിനെ തുടർന്ന് കൂടിയാണ് ഡിസിസിയിൽ നിന്ന് പുറത്താക്കിയത്. അതേസമയം, തനിക്ക് എതിരായ പരാതികൾ നിഷേധിച്ച് റിയാസ്. തനിക്കെതിരെയുള്ള പരാതികൾ വ്യാജമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 

Advertisment