New Update
/sathyam/media/media_files/2025/09/03/photos137-2025-09-03-21-57-48.jpg)
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു.
Advertisment
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു.
ഷൊര്‍ണൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് കൗണ്‍സിലർ സന്ധ്യയാണ് രാജി വച്ചത്. ഷൊര്‍ണൂര്‍ നഗരസഭ 10 വര്‍ഷമായി യുഡിഎഫ് കൗണ്‍സിലറാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് സന്ധ്യയുടെ വിശദീകരണം.