New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
പാലക്കാട്: പുതുനഗരത്ത് വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തിൽ പുതുനഗരം പൊലീസ് കേസെടുത്തു.
Advertisment
അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റൻസ് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പൊട്ടിത്തെറിയിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ ശരീഫിനും സഹോദരി ഷഹാനക്കും പരിക്കേറ്റിരുന്നു.
ഹക്കീമിന്റെ അയൽവാസിയായ റഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചെന്നാണ് എഫ്‌ഐആർ.