/sathyam/media/media_files/2025/08/03/298bab52-f227-42e7-a88c-985384c47f2f-2025-08-03-17-54-41.jpg)
പാലക്കാട്: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം വിപുലമായ രീതിയിൽ നടന്നു.
സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട് എം. പി. വികെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈൻ പാർലമെന്റ് അംഗമായ മുഹമ്മദ് ഹുസൈൻ ജനാഹിയും ചടങ്ങിൽ പങ്കെടുക്കും.
ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാനമേളയും ഉണ്ടാകും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റൈറ്റ് ചോയ്സ് വിഭവ സമൃദ്ധമായ പാലക്കാടൻ സദ്യ ഒരുക്കും. പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, അമേസിങ് ബഹ്‌റൈൻ പ്രതിനിധികളായ നിസാർ, സുഭാഷ്, പാക്ട് ഭാരവാഹികളായ ശങ്കരനാരായണൻ, രാമനുണ്ണി കോടൂർ, ബാബു നമ്പുള്ളിപ്പുര, രാംഗോപാൽ മേനോൻ, ഇ. വി. വിനോദ്, രാംദാസ് നായർ, ഗോപാലകൃഷ്ണൻ, സതീഷ് ഗോപാലകൃഷ്ണൻ, അനിൽകുമാർ, ജഗദീഷ് കുമാർ, കെ. ടി. രമേഷ്, സൽമാനുൽ ഫാരിസ്, അശോക് മണ്ണിൽ, അനിൽ മാരാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി, കോർ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മൂർത്തി നൂറണി നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 3987 1460, +973 3914 3350