/sathyam/media/media_files/2025/12/15/palakkad-2025-12-15-15-38-59.jpg)
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍.
പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ബാലഗംഗാധരന്‍ ബിജെപിയില്‍ ചേര്‍ന്നു.
സിപിഎമ്മിന്റെ പ്രവര്‍ത്തന ശൈലിയില്‍ മനം മടുത്താണ് പാര്‍ട്ടി വിടുന്നതെന്നാണ് ബാലഗംഗാധരന്റെ നിലപാട്.
20 വര്‍ഷമായി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ബാലഗംഗാധരന്‍.
/filters:format(webp)/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
പാര്‍ട്ടി നേതൃത്വം വ്യക്തിയില്‍ അധിഷ്ഠിതമാണെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബാലഗംഗാധരന്‍ ഉന്നയിക്കുന്നത്.
എല്ലാ വാര്‍ഡുകളിലും വികസനം എത്തിക്കണമെന്ന തന്റെ കാഴ്ചപ്പാടിനെ സിപിഎം എതിര്‍ത്തു.
പ്രതിഷേധം തുറന്നു പറഞ്ഞപ്പോള്‍ പല പരിപാടികളില്‍ നിന്നും സഹപ്രവര്‍ത്തകരോടൊപ്പം ഒഴിവാക്കി.
''സത്യം പറഞ്ഞതിനാണ് തന്നെ മാറ്റി നിര്‍ത്തിയത്'' എന്നും ബാലഗംഗാധരന്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് എന്നും ബാലഗംഗാധരന്‍ പറയുന്നു. സിപിഎം ബന്ധം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ ബാലഗംഗാധരന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ബാലഗംഗാധരനെ ഷാളണിയിച്ച് സ്വീകരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us