പാലക്കാട്: പാലക്കാട് ലീഡ് നില ഉയര്‍ത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വിടി ബല്‍റാം. പാലക്കാട് രാഹുല്‍ തന്നെയെന്ന് ബല്‍റാം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.
പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി.- ബല്‍റാം കുറിച്ചു.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1228 വോട്ടുകള്‍ക്ക് മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 4315 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 62,016 വോട്ടുകള്‍ക്ക് മുന്നിലാണ്.