പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ നഗരസഭ പരിധിയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളാണ് സി.കൃഷ്ണകുമാറിന് ലഭിച്ചിരിക്കുന്നത്.
ആദ്യ രണ്ട് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഏകദേശം 700 വോട്ടുകളുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ബി.ജെ.പിയുടെ വോട്ട് ചോര്‍ന്നത് കോണ്‍ഗ്രസിലേക്കാണെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടിയിട്ടുണ്ട്.
സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി.സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയില്‍ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്.