പാലക്കാട്: പ്രവര്‍ത്തന മികവിനുള്ള പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ മികച്ച ഇലക്ട്രിക്കല്‍ സെക്ഷനുള്ള പുരസ്‌കാരം ഒലവക്കോട് ഇലക്ട്രിക്കല്‍സെക്ഷന് ലഭിച്ചു.
സര്‍ക്കിള്‍ പരിധിയിലെ ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് ഡിവിഷനുകളിലെ 39 സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതില്‍ നിന്നാണ് പാലക്കാട് ഡിവിഷനിലെ ഒലവക്കോട് ഇലക്ട്രിക്കല്‍
സെക്ഷനെ മികച്ച സെക്ഷന്‍ ആയി തിരഞ്ഞെടുത്തത്.
പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഗീരിജ ടിസി യില്‍ നിന്ന് കല്‍പ്പാത്തി സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ശെല്‍വരാജ് വി, ഒലവക്കോട് ഇലക് ട്രിക്കല്‍സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. എം. രാജേഷ്, സീനിയര്‍ സൂപ്രണ്ട് കെ. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദരം ഏറ്റുവാങ്ങി.
പാലക്കാട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ രാമപ്രകാശ് കെ. വി അദ്ധ്യക്ഷത വഹിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഗവ ഓഫീസുകള്‍ക്കുള്ള ഹരിത കേരള മിഷന്റ എ ഗ്രേഡ് അംഗീകാരം അടക്കം കെഎസ് ഇബിയുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, റസിഡന്‍സ് അസോസിയേഷനുകളുടെയും വിവിധ അംഗീകാരങ്ങളും സെക്ഷന് ലഭിച്ചിട്ടുണ്ട്.