സംസ്ഥാനത്ത് വേനല്‍ചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശിക്കാണ് പൊള്ളലേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് വേനല്‍ചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട്  യുവാവിന് സൂര്യാഘാതമേറ്റു. പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്.

New Update
palakkkad 111

പാലക്കാട്: സംസ്ഥാനത്ത് വേനല്‍ചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട്  യുവാവിന് സൂര്യാഘാതമേറ്റു. പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്. മണ്ണാര്‍ക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. 

Advertisment

യുവാവിന്റെ പുറത്താണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. പാലക്കാട് ജില്ലയിലയടക്കം കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്.


സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38ത്ഥസെലഷ്യസ് വരെയും മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥസെലഷ്യസ് വരെയാകാം.


ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയെക്കാള്‍ 2 മുതല്‍ 3ത്ഥസെലഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

 

Advertisment