പാലക്കാട് മുത്തശ്ശിയോട് പണം ചോദിച്ച് കൊച്ചുമകന്റെ ബഹളം. ചോദിക്കാന്‍ ചെന്ന അമ്മാവനെ കുത്തിപരിക്കേല്‍പ്പിച്ചു. പരിക്ക് ഗുരുതരമല്ല. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ സഹോദരിയുടെ മകന്റെ കുത്തേറ്റ് അമ്മാവന് പരിക്കേറ്റു.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
arrest11

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ സഹോദരിയുടെ മകന്റെ കുത്തേറ്റ് അമ്മാവന് പരിക്കേറ്റു. പറമ്പുള്ളി ചക്കിങ്ങല്‍ രാജുവിനാണ് (48) വയറിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രാജുവിന്റെ സഹോദരിയുടെ മകന്‍ പ്രശാന്തിന്(28) മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രശാന്തിന്റെ അമ്മാവാനാണ പരിക്കേറ്റ രാജു.

Advertisment

പ്രശാന്ത് മുത്തശ്ശി ആനിയോട് പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയത് ചോദിക്കാന്‍ ചെന്ന രാജുവിന്റെ വയറ്റില്‍ മൂര്‍ച്ചയുള്ള ആയുധം വച്ച് കുത്തി പരിക്കേല്‍പ്പിക്കുയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രാജു താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.


 രാജുവിന്റെ പരിക്ക് ഗുരുതരമല്ല. പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

 

Advertisment