Advertisment

പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് വീണ്ടും കൈക്കൂലിപ്പണം. വാളയാര്‍, വേലന്താവളം ചെക്‌പോസ്റ്റുകളില്‍ നിന്ന് 1.61ലക്ഷം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയ്ക്കിടെയായിരുന്നു വാളയാര്‍, വേലന്താവളം ചെക്‌പോസ്റ്റുകളില്‍ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്.

New Update
CBI arrests government staffer over Rs 10 lakh bribe, finds cash in his car

പാലക്കാട്: പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയ്ക്കിടെയായിരുന്നു വാളയാര്‍, വേലന്താവളം ചെക്‌പോസ്റ്റുകളില്‍ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്. 1,61,060 രൂപയാണ് 3 ചെക്ക്‌പോസ്റ്റുകളില്‍ നിന്നായി വിജിലന്‍സ് സംഘം കണ്ടെത്തിയത്.

Advertisment

വാളയാര്‍ ഇന്‍- 71,560, വാളയാര്‍ ഔട്ട് - 80700, വേലന്താവളം - 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. വിജിലന്‍സ് പാലക്കാട് എസ്പി എസ് ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



ആര്‍ടിഒ ചെക്‌പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ റെയ്ഡിന് പിന്നാലെ പാലക്കാട് ജില്ലയിലെ 13 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി വിജിലന്‍സ് 26 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Advertisment