/sathyam/media/media_files/v6X2x7jce1ZO8OS4rbyr.jpg)
പാലക്കാട്: വിവാദങ്ങൾക്ക് ശേഷം ആദ്യമായി കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്.
മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കൾ യോഗത്തിലുണ്ടായിരുന്നു. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു.
നിലവിൽ രാഹുലിന് തെരഞ്ഞെടുപ്പ് ചുമതലകളൊന്നും നൽകിയിട്ടില്ല. നടന്നത് യോഗമല്ല ചെറിയൊരു കൂടിയിരിക്കൽ മാത്രമാണെന്നാണ് രാഹുലിൻ്റെ വാദം.
രാഷ്ട്രീയം ചർച്ച ചെയ്തെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളും ചെയ്യും. തനിക്ക് വേണ്ടി പ്രവർത്തിക്കണം എന്ന് ഏതെങ്കിലും സ്ഥാനാർഥി പറഞ്ഞാൽ അവിടെ ഒരു വീടുപോലും ഒഴിയാതെ വീട് കയറുമെന്നും രാഹുൽ പറഞ്ഞു.
കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്നാണ് അറിവെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. ഔദ്യോഗികമായി യോഗ മുണ്ടായിരുന്നില്ല.
അതു വഴി പോയപ്പോൾ രാഹുൽ ഓഫീസിൽ കയറിയതാണ്. പഞ്ചായത്തിന്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയത്.
രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us