പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുനും ജീവനൊടുക്കിയിരുന്നു

മരണത്തിൽ ആരോപണമുയർന്നതിന് പിന്നാലെ അധ്യാപികർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

New Update
1509720-2-green-recovered

പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്, റീത്ത ഭമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Advertisment

വൈകീട്ടാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞമാസം ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുനും ജീവനൊടുക്കിയിരുന്നു. മരണത്തിൽ ആരോപണമുയർന്നതിന് പിന്നാലെ അധ്യാപികർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

Advertisment