/sathyam/media/media_files/2025/11/24/sree-kandan-2025-11-24-11-32-21.jpg)
പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ ആരോപണത്തിന് പിന്നിലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
50 ആം വാർഡിൽ ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല. യുഡിഎഫ്- എൽഡിഎഫ് ചേർന്ന് നിന്നാൽ അവിടെ 100 വോട്ട് കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ശ്രീകണ്ഠൻ അല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും 50 ആം വാർഡിൽ ബിജെപി ജയിക്കും.
എതിരാളികൾ ഉണ്ടാവണമെന്നാണ് ബിജെപിയുടെ ആഗ്രഹം.
സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകൾ പുറത്ത് വിടാൻ പാലക്കാട് എംപിയെ വെല്ലുവിളിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/24/bjp-congress-2025-11-24-11-11-38.jpg)
പാലക്കാട് നഗരസഭയിലെ 50-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്നാണ് ആരോപണം.
യുഡിഎഫ് സ്ഥാനാർഥി രമേശ് കെയുടെ വീട്ടിലേക്ക് പണവുമായി ബിജെപി നേതാക്കൾ എത്തിയെന്നാണ് പരാതി.
നിലവിലെ ബിജെപി സ്ഥാനാർഥിക്കും കൗൺസിലർക്കും എതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
സംഭവമറിഞ്ഞ് വി കെ ശ്രീകണ്ഠൻ എംപി രമേശിൻ്റെ വീട്ടിലെത്തി. നിലവിലെ സ്ഥാനാർത്ഥിയും , കൗൺസിലറും ഉൾപെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ ആരോപിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും കുടുംബത്തിൻ്റെയും മൊഴി രേഖപെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us