തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥി പോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്

New Update
1516344-mannarkad

മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റെന്ന് ഉറപ്പിച്ചതോടെ പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാർഥി നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24-ാം വാർഡിലെ നമ്പിയംപടിയിലെ സ്ഥാനാർഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്.അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു സന്ദീപ് മത്സരിച്ചത്.

Advertisment

കാരാകുറുശ്ശി പഞ്ചായത്തിൽ 6-ാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണൻ്റെ വിജയാഹ്ലാദ റാലിയിലാണ് അഞ്ജു സന്ദീപ് പങ്കെടുത്തത്. റാലിയിൽ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നു. 30 വാർഡുള്ള നഗരസഭയിൽ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. അതിൽ ഒരു വാർഡാണ് നമ്പിയംപടി. യുഡിഎഫിൻ്റെ ഷീജ രമേശാണ് നഗരസഭയിൽ നമ്പിയംപടിയിൽ വിജയിച്ചത്.

എന്നാല്‍ ബിജെപി സ്ഥാനാർഥിയായ സ്നേഹ തൻ്റെ അടുത്ത സുഹർത്തായതിനാലാണ് വിജയാഘോഷത്തിൽ പങ്കെടുത്തത് എന്നാണ് അഞ്ജുവിൻ്റെ വിശദീകരണം.താൻ ഇപ്പോഴും സിപിഎമ്മാണെന്നും ബിജെപിയില്‍ ചേർന്നിട്ടില്ലെന്നും അഞ്ജു പറയുന്നു.

Advertisment