പാലക്കാട്ടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം

20 മിനുറ്റായിരുന്ന ഉച്ചയൂണ്‍ സമയം ഇത് 40 മിനുറ്റാക്കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാന്‍ പൊതു സംവിധാനവും നിലവില്‍ വന്നു. 

New Update
images(19)

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും ഒടുവില്‍ സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. 

Advertisment

രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തില്‍ ക്രമീകരിച്ചു. പിടിഎയുടെ ആവശ്യ പ്രകാരമാണ് മാറ്റം.


20 മിനുറ്റായിരുന്ന ഉച്ചയൂണ്‍ സമയം ഇത് 40 മിനുറ്റാക്കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാന്‍ പൊതു സംവിധാനവും നിലവില്‍ വന്നു. 


മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചതായി പിടിഎ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ഏതു സമയവും സ്‌കൂളില്‍ പ്രവേശിക്കാനുള്ള അനുമതിയും നല്‍കാനും തീരുമാനമായി.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരുടെ പെരുമാറ്റത്തില്‍ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച ചെയ്തത്. 

ആരോപണ വിധേയരായ അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നടപടിയും മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നു.

Advertisment