പാലത്തായി പീഡനക്കേസ്. കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

നിയമ പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് സ്‌കൂള്‍ മാനേജര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

New Update
1200-675-25403596-thumbnail-16x9-palathayi

തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 

Advertisment

ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെതിരായ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. 

കേരള വിദ്യാഭ്യാസ ചട്ടം അദ്ധ്യായം 15 എ, ചട്ടം 77 എ പ്രകാരമാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. 

നിയമ പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് സ്‌കൂള്‍ മാനേജര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഈ വിഷയത്തില്‍ മാനേജര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണെമെന്നും മന്ത്രി അറിയിച്ചു. 

തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. 

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 

പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തത്.

Advertisment