/sathyam/media/media_files/2026/01/14/untitled-2026-01-14-15-16-18.jpg)
കുമരനെല്ലൂർ : ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കപ്പൂർ പഞ്ചായത്ത് പൈയ്ൻ പാലിയേറ്റിവ് സെൻ്റർ സംഘടിപ്പിക്കുന്ന കിടപ്പുരോഗികളുടെ ഉല്ലാസയാത്രയ്ക്ക് കൈത്താങ്ങുമായി കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ്. യാത്രയിൽ പങ്കെടുക്കുന്ന രോഗികൾക്കും സഹായികൾക്കുമുള്ള ഭക്ഷണത്തിനായുള്ള സാമ്പത്തിക സഹായം മുസ്ലിം ലീഗ് കമ്മിറ്റി നൽകി.
കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് മുളക്കൽ ഷാനവാസ്, ട്രഷറർ കെ. ഷമീർ, ഖാലിദ് തേറയിൽ കുമരനെല്ലൂർ കോ ഓപ് ബാങ്ക് ഡിറക്റ്റർ.എം.വി ഹബീബ്(ഖത്തർ കെ എംസിസി എന്നിവർ ചേർന്ന് കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസറിന് തുക കൈമാറി.
അവശത അനുഭവിക്കുന്നവർക്കും വീടുകളിൽ തന്നെ കഴിയുന്ന കിടപ്പുരോഗികൾക്കും മാനസിക ഉല്ലാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് സെൻ്റർ ഈ യാത്ര സംഘടിപ്പിക്കുന്നത്.
ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ പങ്കാളിത്തം മാതൃകാപരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us