പാലക്കാട് മുണ്ടൂര്‍ - ചെറുപ്പുളശ്ശേരി സംസ്ഥാന പാതയില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.   ഡ്രൈവര്‍ക്ക് പരിക്ക്

ലോറി അപകടത്തില്‍പ്പെട്ടത് കണ്ട് ബസ് ഡ്രൈവര്‍ വാഹനം വലത് വശത്തേക്ക് വെട്ടിച്ച് ഒഴിവാക്കിയതിനാല്‍ വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.

New Update
palakkad lorry aciident

മുണ്ടൂര്‍: പാലക്കാട് മുണ്ടൂര്‍ - ചെറുപ്പുളശ്ശേരി സംസ്ഥാനപാതയില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ലോഡുമായി വരികയായിരുന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലൂടെ നിരങ്ങിയെത്തിയ ലോറി ഒരു ബസില്‍ ഇടിച്ചാണ് നിന്നത്.

Advertisment

 കോങ്ങാട് ഏഴക്കാട് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മിനിലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ അലന് ആണ് പരിക്കുപറ്റിയത്. 


ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ലോറി ചെറിയ വളവ് തിരിയുന്നതിനിടെ നിയന്ത്രം വിടുകയായിരുന്നു. ഒരു വശം ചെരിഞ്ഞ് വീണ ലോറി ഏറെ ദൂരം റോഡിലൂടെ നിരങ്ങി നീങ്ങി എതിര്‍ ദിശയില്‍ വന്ന സ്വകാര്യ ബസിലിടിച്ചാണ് നിന്നത്. 



ലോറി അപകടത്തില്‍പ്പെട്ടത് കണ്ട് ബസ് ഡ്രൈവര്‍ വാഹനം വലത് വശത്തേക്ക് വെട്ടിച്ച് ഒഴിവാക്കിയതിനാല്‍ വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.


 

Advertisment