ഛത്തീസ്ഗഡില്‍ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിന്റെ പ്രശ്‌നമെന്ന് മറന്നു പോകരുത്... പള്ളുരുത്തി സ്കൂൾ പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശികൊണ്ട് അനാവശ്യ വിവാദമാക്കിയതിന് നന്ദിയുണ്ടെന്നായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം

New Update
sivaprasad

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. 

Advertisment

എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ സെന്റ് റീത്ത പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം.

മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശികൊണ്ട് അനാവശ്യ വിവാദമാക്കിയതിന് നന്ദിയുണ്ടെന്നായിരുന്നു  ശിവപ്രസാദിന്റെ പ്രതികരണം. 

01-2025-10-15-14-26-29

ഛത്തീസ്ഗഡില്‍ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിന്റെ പ്രശ്‌നമെന്ന് മറന്നു പോകരുതെന്നും ശിവപ്രസാദ് പറഞ്ഞു.

highcourt kerala

 സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിന്‍ എന്ന മിഷനറിയെ മറന്നു പോകരുത്.

മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വര്‍ഗ്ഗീയ വാദികള്‍ ഭരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നുപോകരുത്. 

എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്. ഇതെല്ലാം ഓര്‍മ്മയില്‍ ഉണ്ടാവാന്‍ കൂടി പ്രാര്‍ത്ഥിക്കുന്നത് നന്നാവുമെന്നും ശിവപ്രസാദ് പറഞ്ഞു.

Advertisment