പാലോട് സോ​ളാ​ർ വേ​ലി​യി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ധ്യ​വ​യ​സ്കന് ദാരുണാന്ത്യം

New Update
1ambulance

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് സോ​ളാ​ർ വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പാ​ലോ​ട് പെ​രി​ങ്ങ​മ്മ​ല ദൈ​വ​പ്പു​ര സ്വ​ദേ​ശി വി​ൽ​സ​ൺ ആ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച​ത്.

Advertisment

ഉ​ച്ച​യോ​ടെ ആ​ടി​ന് തീ​റ്റ​യ്ക്കാ​യി പോ​യ വി​ൽ​സ​നെ കാ​ണാ​തെ വ​ന്ന​തോ​ടെ ആ​ളു​ക​ൾ തി​ര​ക്കി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്തി​യ​ത്. ഇ​ഖ്ബാ​ൽ കോ​ള​ജി​ന് പി​ൻ​ഭാ​ഗ​ത്തു​ള്ള സ്ഥ​ല​ത്താ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സോ​ളാ​ർ വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ദ​ളി​ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ണ് വി​ൽ​സ​ൺ. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പാ​ലോ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Advertisment