/sathyam/media/media_files/2025/09/20/1001264076-2025-09-20-11-07-19.webp)
പമ്പ: ആഗോള അയ്യപ്പസംഘമത്തിന് പമ്പാതീരത്ത് തുടക്കമായി. മുഖ്യന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പ്രസംഗത്തിന്റെ പൂർണരൂപം:
"ശബരിമലയുടെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തീർഥാടനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ആ കാര്യങ്ങൾക്കാണ് ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേർതിരിവുകൾ ഇല്ലാതെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ഇടമാണ് ശബരിമല.
ഈ ആരാധനാലയം ശക്തിപ്പെടുത്തേണ്ടതുണ്ട്. തീർഥാടകർക്ക് എന്താണ് വേണ്ടത്, അത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കല്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്.
ഭക്തജനങ്ങളിൽ നിന്ന് തന്നെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടത് ചെയ്യണം. അതിന് വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭക്തജന സംഗമം. ഇതിനോട് അയ്യപ്പഭക്തന്മാർ സഹകരിച്ചു കാണുന്നത് സന്തോഷകരമാണ്.
ഭക്തി കേവലമൊരു പരിവേഷമായവർക്ക് പ്രത്യേക അജണ്ടയുണ്ട്. അവർക്ക് പ്രത്യേക താല്പര്യങ്ങളുമുണ്ട്.
അത് മുൻനിർത്തി അവർ സംഗമം തടയാൻ എല്ലാ ശ്രമങ്ങളും നടത്തി നോക്കി. അത് നമുക്ക് ബാധകമല്ല.
ആ വഴിയ്ക്കുള്ള ശ്രമങ്ങളെ ബഹുമാനപ്പെട്ട സുപ്രിംകോടതി തന്നെ വിലക്കി എന്നത് ആശ്വാസകരമാണ്. യഥാർഥ ഭക്തരെ തിരിച്ചറിയാൻ വിഷമമില്ല.
അതിന് ഭഗവത്ഗീത തന്നെ വഴികൾ പറയുന്നുണ്ട്. ഗീതയിലെ ആ സങ്കല്പം ഉയർത്തിപ്പിടിക്കുന്നവരുടെ സംഗമമാണിത്"