രാഷ്ട്രപതി ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കി

പമ്പ ഗണപതി കോവിലിൽ കെട്ടു നിറച്ച ശേഷം പൊലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്ക് യാത്ര തിരിക്കും

New Update
1001344952

പമ്പ: ശബരിമല സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു.

Advertisment

പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്ടര്‍ തള്ളിനീക്കിയത്.

 നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.കാലാവസ്ഥ പ്രതിസന്ധിയെ തുടർന്നാണ് പ്രമാടത്ത് ഹെലികോപ്റ്ററിറങ്ങിയത് .

രാഷ്ട്രപതിയെ റോഡ് മാർഗ്ഗം പമ്പയിൽ എത്തിക്കുന്നത്.

പമ്പാ സ്നാനത്തിന് പകരം കാൽ കഴുകി ശുദ്ധി വരുത്താൻ ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പമ്പ ഗണപതി കോവിലിൽ കെട്ടു നിറച്ച ശേഷം പൊലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്ക് യാത്ര തിരിക്കും.

ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ നിലക്കലിൽ നിന്ന് തന്നെ തിരുവനന്തപുരത്തേക്ക് പോകും.

 രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് നിലക്കൽ മുതൽ പമ്പ വരെ ഒരുക്കിയിരിക്കുന്നത്

Advertisment