കോട്ടയം പാമ്പാടിയിൽ ഭാ​ര്യ​യെ കൊലപ്പെടുത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി, കുടുംബപ്രശ്നമെന്ന് സൂചന

New Update
kerala police vehicle1

കോ​ട്ട​യം: പാ​മ്പാ​ടി അ​ങ്ങാ​ടി വ​യ​ലി​ൽ ഭാ​ര്യ​യെ കൊലപ്പെടുത്തിയ ശേഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. വെ​ള്ളൂ​ർ സ്വ​ദേ​ശി ബി​ന്ദു(58)​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൊലപാതകത്തിന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ(64) ജീ​വ​നൊ​ടു​ക്കി. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ലീ​സ് ക​മ്പി​വ​ടി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കു​ടും​ബ പ്ര​ശ്ന​മെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മക്കൾ: സുദീപ്, സുമിത്, സുബിത.

Advertisment