പനയംപാടം അപകടം: ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി

അപകടമുണ്ടായ സ്ഥലം മുതല്‍ ദുബായ് കുന്ന് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി.

New Update
unvestigation 1123

പാലക്കാട്: പനയംപാടത്ത് നാല് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത്  ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. 

Advertisment

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ്, ആര്‍.ടി.ഒ സി.യു മുജീബിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. 

താല്‍ക്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചു

ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് പരിശോധന ആരംഭിച്ചത്. അപകടമുണ്ടായ സ്ഥലം മുതല്‍ ദുബായ് കുന്ന് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി.


അപകടം ഒഴിവാക്കുന്നതിനുള്ള താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ താല്‍ക്കാലിക ഡിവൈഡറുകളും പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്കിടെ സ്ഥാപിച്ചു. 


ഉപരിതലത്തിലെ മിനുസം ഒഴിവാക്കും

മേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്‌ളക്ടറുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി തിങ്കളാഴ്ച സമര്‍പ്പിക്കും.


 അപകടമേഖലയിലെ റോഡ് ഉപരിതലത്തിലെ മിനുസം ഒഴിവാക്കുന്നതിനുള്ള പ്രവൃത്തിയും തിങ്കളാഴ്ച ആരംഭിക്കും.


ഇതോടൊപ്പം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്. ആക്ഷന്‍ പ്ലാന്‍ പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തലത്തിലുളള തീരുമാനങ്ങള്‍ കൂടി കൈകൊണ്ട് കൊണ്ട് നടപ്പാക്കും.

Advertisment